Thursday, 17 October 2019

How do I solve _+ _+ _ = 30

How do I solve _+ _+ _ = 30 using 1,3,5,7,9,11,13,15 and 17?

This is puzzle which roam around the social media
Please note some of the interesting methods: you can find out lot many other answers also.
11,3 + 15,7 + 3 = 30 Some country like Germany use comma for decimal point
(11.3+ 15.7+ +3= 30)
Countries that use a comma as decimal mark:
Albania, Belgium, Bosnia, Brazil, Bulgaria, Czech Republic, Denmark, Estonia, Finland, France, Germany, Greece, Hungary, Italy, Latin Europe, Lithuania, Netherlands (for non-currency numbers), Poland, Portugal, Romania, Serbia, Slovakia, Slovenia, Spain, Sweden, Brazil, Denmark, Germany, Greece, Indonesia, Italy, Netherlands (currency), Portugal, Romania, Slovenia, Switzerland (handwriting).
OR.
This can be solved by going a bit out of the box and using brackets & factorials.
3! + (3+1)! = 30
where,
n! = n factorial = product of all natural numbers less than and equal to n
Therefore, 3! = 1x2x3 = 6
and
(3+1)! = 4! = 1x2x3x4 = 24
=> 3! + (3+1)! = 6+24 = 30

Wednesday, 27 February 2019

കണക്ക് കൊണ്ട് ജീവന്‍ രക്ഷിക്കാനാകുമോ?

വൈദ്യശാസ്ത്ര രംഗത്തിന്റെ വളര്ച്ചയില് ഗണിതം നല്കുന്ന സംഭാവന ഇമ്മിണി വലുതാണ്.
ശാരീരിക പരിശോധനയ്ക്ക് ഉപയോഗിക്കുന്ന -Computed Tomography Scanner -വല്യ ജാഡയൊന്നുമില്ലാതെ CT Scanner എന്നു പറഞ്ഞാല് വേഗം കാര്യം മനസ്സിലാവും.
ഇതു തന്നെയാണ് നല്ല ഒരു ഉദാഹരണം.
X ray ഉപയോഗിച്ചു ശരീര ഭാഗങ്ങളുടെ ഒരു ചിത്രം എടുക്കുന്നതിനുപകരം , സി.ടി സ്ക്കാനര് ഒരു കേന്ദ്രത്തില് നിന്നും ഉള്ള രശ്മികള് ശരീര ഭാഗത്തിന് ചുറ്റും സഞ്ചരിച്ച് നിരവധി ചിത്രങ്ങള് എടുക്കുന്നു.
ഈ ചിത്രങ്ങള് കൃത്യമായി കൂട്ടി ഇണക്കുന്നത് കണക്കിന്റെ കളിയാണ്‌.
Inverse Radan Transform function ഉപയോഗിച്ചു നിരവധി ചിത്രങ്ങളില് നിന്നും ശരീരഭാഗത്തിന്റ കൃത്യമായ രൂപം MATLAB ന്റെ സഹായത്തോടെ രുപപ്പെടൂത്തുന്നു.
ഇത്തരത്തില് ലഭിക്കുന്ന റിപ്പോര്ട്ടിന്റെ വ്യക്തതയും, കൃത്യതയും ശരിയായ തീരുമാനങ്ങളില് എത്തുന്നതിന് അത്യാവശ്യമാണ്.
കൃത്യതയോടെ ചിത്രങ്ങള് രൂപപ്പെടുത്തുമ്പോള്ഉപയോഗിക്കേണ്ട x ray യുടെ തീവ്രത പ്രധാന ഘടകമാണ്..ഇത്തരത്തില് ഉണ്ടാക്കുന്ന റേഡിയേഷന്മൂലം ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങള് ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനായി ഗണിത ശാസ്ത്ര സമവാക്യങ്ങള് കൂടുതല്കൃത്യതയോടെ ഉപയോഗിക്കുവാനുള്ള പഠനങ്ങള് ഇപ്പോള്ഏറെ മുന്നേറിയിട്ടുണ്ട്.
സാധാരണ രീതിയില് നെഞ്ചിന്റെ ഒരു X ray യില് ഉണ്ടാക്കുന്ന റേഡിയേഷന് 0.02mSv (milli sieverts) ആണെങ്കില് ഒരു സി.ടി സ്ക്കാനര് 📟 രണ്ടു മുതല് പത്തു mSv റേഡിയേഷനാണ് ഉണ്ടാക്കുന്നത്.
ഇതും Atomic Energy Regulatory Boardന്റെ നിര്ദ്ദേശമാണ്.
വഴി നീളെ കാണുന്ന സ്ക്കാനിംഗ് കേന്ദ്രങ്ങള് ഈ നിലവാരം കൃത്യമായ ഇടവേളകളില് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടോ ആവോ?
കുട്ടികളില് CT സ്ക്കാനര് ഉപയോഗിക്കുമ്പോള് കൂടുതല്ശ്രദ്ധിക്കണം.
മറ്റൊരു വല്യ അപകടമാണ് 📍പല്ലുകളുടെ X ray. പല്ലുകളുടെ X ray എടുക്കുമ്പോള് കഴുത്തില് വേണ്ട സംരക്ഷണം നല്കണം. അല്ലെങ്കില് , 🦷പല്ലുകളുടെ ചികില്സ കഴിഞ്ഞ് 👅 തൊണ്ടയ്ക്ക് ചികില്സ തുടങ്ങാം.!
തീവ്രത കുറഞ്ഞ Xray ഉപയോഗിച്ചു കൂടുതല് കൃത്യമായ രൂപങ്ങള് സൃഷ്ടിക്കുവാന് സാധിക്കുന്ന പുതിയ രീതികള്നടപ്പിലാക്കുകയാണ് കണക്കിന്റെ ലോകം.
ജീവന് രക്ഷാ മാര്ഗ്ഗങ്ങളില് കണക്കിന്റെ കളി ഇമ്മിണി വല്യതാ!
ശാസ്ത്രത്തിന്റെ വളര്ച്ച മനുഷ്യരാശിയുടെ നന്മയ്കാവട്ടെ.
ശാസ്ത്ര ദിനാശംസകള്.

Monday, 11 February 2019

Do you worry about difficulties in Mathematics

Researchers have found bees can do basic mathematics, in a discovery that expands our understanding of the relationship between brain size and brain power.

Building on their finding that honeybees can understand the concept of zero, Australian and French researchers set out to test whether bees could perform arithmetic operations like addition and subtraction.
Solving maths problems requires a sophisticated level of cognition, involving the complex mental management of numbers, long-term rules and short term working memory.
The revelation that even the miniature brain of a honeybee can grasp basic mathematical operations has implications for the future development of Artificial Intelligence, particularly in improving rapid learning.
Led by researchers from RMIT University in Melbourne, Australia, the new study showed bees can be taught to recognise colours as symbolic representations for addition and subtraction, and that they can use this information to solve arithmetic problems.
RMIT's Associate Professor Adrian Dyer said numerical operations like addition and subtraction are complex because they require two levels of processing.
"You need to be able to hold the rules around adding and subtracting in your long-term memory, while mentally manipulating a set of given numbers in your short-term memory," Dyer said.
"On top of this, our bees also used their short-term memories to solve arithmetic problems, as they learned to recognise plus or minus as abstract concepts rather than being given visual aids.
"Our findings suggest that advanced numerical cognition may be found much more widely in nature among non-human animals than previously suspected.
"If maths doesn't require a massive brain, there might also be new ways for us to incorporate interactions of both long-term rules and working memory into designs to improve rapid AI learning of new problems."
There is considerable debate around whether animals know or can learn complex number skills.
Many species can understand the difference between quantities and use this to forage, make decisions and solve problems. But numerical cognition, such as exact number and arithmetic operations, requires a more sophisticated level of processing.
Previous studies have shown some primates, birds, babies and even spiders can add and/or subtract. The new research, published in Science Advances, adds bees to that list.
A school for bees? How the honeybees were trained
The experiment, conducted by PhD researcher Scarlett Howard in the Bio Inspired Digital Sensing-Lab (BIDS-Lab) at RMIT, involved training individual honeybees to visit a Y-shaped maze.
The bees received a reward of sugar water when they made a correct choice in the maze, and received a bitter-tasting quinine solution if the choice was incorrect.
Honeybees will go back to a place if the location provides a good source of food, so the bees returned repeatedly to the experimental set-up to collect nutrition and continue learning.
When a bee flew into the entrance of the maze they would see a set of elements, between 1 to 5 shapes.
The shapes were either blue, which meant the bee had to add, or yellow, which meant the bee had to subtract.
After viewing the initial number, the bee would fly through a hole into a decision chamber where it could choose to fly to the left or right side of the maze.
One side had an incorrect solution to the problem and the other side had the correct solution of either plus or minus one. The correct answer was changed randomly throughout the experiment to avoid bees learning to visit just one side of the maze.
At the beginning of the experiment, bees made random choices until they could work out how to solve the problem. Eventually, over 100 learning trials that took 4 to 7 hours, bees learned that blue meant +1, while yellow meant -1. The bees could then apply the rules to new numbers.
Scarlett Howard said the ability to do basic maths has been vital in the flourishing of human societies historically, with evidence that the Egyptians and Babylonians used arithmetic around 2000BC.
"These days, we learn as children that a plus symbol means you need to add two or more quantities, while a minus symbol means you subtract," she said.
"Our findings show that the complex understanding of maths symbols as a language is something that many brains can probably achieve, and helps explain how many human cultures independently developed numeracy skills."
Story Source : Press Release by RMIT University

Friday, 23 November 2018

കിലോഗ്രാം മാറുന്നു


"അല്ല, എന്താ ഈ വഴിയൊക്കെ മറന്നോ? കണ്ടിട്ടു കുറച്ചു ദിവസമായല്ലോ മാഷേ? 👱

ഇന്നും കണ്ടില്ലെങ്കില്‍ കടയടച്ചുവരുമ്പോള്‍ വീട്ടില്‍ വന്നു കാണണം എന്നു
 വിചാരിച്ചിരിക്കുകയായിരുന്നു. "

"സ്ക്കൂളില്‍ ശാസ്ത്രപ്രദര്‍ശനത്തിന്‍റെ ഒരുക്കങ്ങളുമായി അല്പം തിരക്കായിപ്പോയി ജോസേട്ടാ, 
 അല്ല, എന്താ അത്യാവശ്യമായി കാണണമെന്നു തോന്നിയത്?"
അല്ല മാഷേ കഴിഞ്ഞ ദിവസം  പത്രത്തിലൊരു📰 വാര്‍ത്ത കണ്ടിരുന്നു -
കിലോഗ്രാം⚖ മാറുന്നു എന്നു ,GST യും പ്രളയവും ഒക്കെപോലെ ഇനി ഇതെങ്ങനെ
 നമ്മെ ബാധിക്കുമെന്നറിയാനാ മാഷേ?

അതുനന്നായി, ജോസേട്ടാ ,അല്ല ഞാനൊന്നു ചോദിച്ചോട്ടേ ,👁
🗨 ഇപ്പോള്‍ ഉപയോഗിക്കുന്ന ഈ ഒരു കിലോഗ്രാം കട്ടി അല്ലെങ്കില്‍ അതിനു തുല്യമായ അളവ് 
എങ്ങിനെയാ തീരുമാനിച്ചത്?

"അല്ല അതിപ്പോ നമ്മള്‍ നാളുകളായി ഉപയോഗിച്ചുവന്നതല്ലേ?"

അതേ അതുതന്നെയാണു കാര്യം.
ഇപ്പോഴത്തെ കിലോഗ്രാമിനു അല്പം പഴയ കഥയുണ്ട്.

1889 മുതല്‍ പാരീസിലെ International Bureau of Weights &, Measurw-BIPM ല്‍ മൂന്ന് ഗ്ലാസ്സ്⏭
 കവചങ്ങള്‍ക്കുള്ളില്‍  സൂക്ഷിച്ചിരിക്കുന്ന 🕹പ്ളാറ്റിനം ഇറിഡിയം സങ്കര ലോഹ സിലിണ്ടറാണ്
 ഒരു കിലോഗ്രാം ആയി നിര്‍വചിച്ചിരിക്കുന്നത്.
🏛 *Le Grand K* എന്നാണ് എന്നാണ് പാരീസിലെ ഈ മാതൃക അറിയപ്പെടുന്നത്. 
ഇതിന്‍റെ നാല്‍പതു പകര്‍പ്പുകള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. 
അതിലൊന്ന് നമ്മുടെ ഡെല്‍ഹിയിലെ  National Physical Laboratory -NPL ല്‍ ഉണ്ട്. 
Stainless steel, Nickal chromium എന്നിവയിലുണ്ടാക്കിയ മാതൃകകളും ഇവിടെ ഉണ്ട്.
ഈ മാതൃക ഉപയോഗിച്ചാണ് മരുന്നു നിര്‍മ്മാണത്തിനാവശ്യമായ micro gram , 
പഴം പച്ചക്കറികളൊക്കെ തൂക്കുവാനാവശ്യമായ കിലോഗ്രാം, 
സിമന്‍റ് ,സ്റ്റീല്‍- കമ്പി ഒക്കെ തൂക്കുവാന്നുള്ള ടണ്‍ ഇവയൊക്കെ നിര്‍ണ്ണയിക്കുന്നത് .

*"അപ്പോള്‍ ഇങ്ങനെ  കിറുകൃത്യമായ മാതൃകകള്‍ ഉള്ളപ്പോള്‍ പിന്നെ ഇപ്പോഴെന്തിനാ ഈ മാറ്റം 
മാഷേ ?"*
അതേ ജോസേട്ടാ ഈ "കിറുകൃത്യമാ"  പ്രശ്നം.
എത്രയൊക്കെ ഭദ്രമായി സൂക്ഷിച്ചാലും അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ 
പ്ളാറ്റിനം ഇറിഡിയം മാതൃകയിലും കാലപ്പഴക്കത്തില്‍  മാറ്റങ്ങളുണ്ടാവും.
പരിശോധനകളില്‍ കണ്ടെത്തിയത് Le Grand K യില്‍ 50 micro gram -ഏതാണ്ട് ഒരു ഉപ്പുതരിയുടെ 
അല്ലെങ്കില്‍ ഒരു കണ്‍ പീലിയുടെ- ഭാരം കുറവ് വന്നിട്ടുണ്ടെന്നാണ്.
അപ്പോള്‍ ലോകത്തിന്‍റെ എല്ലാഭാഗത്തും എല്ലാക്കാലത്തും ഉപയോഗിക്കാന്‍ കഴിയുന്ന 
മാറ്റങ്ങളൊന്നും വരാത്ത ഒരു  മാര്‍ഗ്ഗം കണ്ടെത്തേണ്ടേ?

നിരവധിവര്‍ഷത്തെ പരീക്ഷണ നിരിക്ഷണങ്ങളിലൂടെ അങ്ങിനെയാണ് പുതിയ ഒരു മാര്‍ഗ്ഗം 
കണ്ടെത്തിയത്.

ഒരു വസ്തുവിന്‍റെ പിണ്ഡം- Mass അളക്കുവാനുള്ള *Kibble Balance* ഉപയോഗിച്ചാണ് ഇനി
 കിലോഗ്രാം നിര്‍വചിക്കുക.
ത്രാസ്സില്‍ ഭാരംവെയ്ക്കുമ്പോള്‍ തട്ട് താഴുമല്ലോ? അങ്ങിനെ തട്ട് താഴാതെ ഒരു വൈദ്ധ്യുത കാന്തിക
 ശക്തി ഉപയോഗിച്ചു നിര്‍ത്തുന്നു.
ഇതിനാവശ്യമായ കാന്തിക ശക്തിയും, അതിനാവശ്യമായ വൈദ്ധ്യുതകറണ്ടും  കൃത്യതയോടെ 
അളക്കണം.ഈ കണക്കുകൂട്ടലിന്  ഭൂമിയുടെ ഗുരുത്വാകര്‍ഷണം, (Gravity),  ബാലന്‍സ് നീങ്ങുന്ന 
വേഗത(Velocity) വൈദ്ധ്യുത കാന്തിക(electo magnetic) ബലങ്ങളൊക്കെ വിലയിരുത്തണം.
അതോടൊപ്പം പ്ളാങ്ക് സ്ഥിരാങ്കം (Plank constant  h = 6.62607015× 10^-34) ദശാംശം  കഴിഞ്ഞ് 
33 പൂജ്യം വരും!- ഇവയൊക്കെ ചേര്‍ന്നുള്ള ഒരു സമവാക്യം(formula) ഉപയോഗിക്കുന്നു.

2019 മേയ് 20 മുതല്‍ ഈ സമ്പ്രദായം നടപ്പിലാക്കാനാണ് തീരുമാനം.
ഇങ്ങനെ കിലോഗ്രാം കണക്കാക്കുമ്പോള്‍ പാരീസിലെ മാതൃകയുടെ സഹായമില്ലാതെ കിലോഗ്രാം
 വളരെ കൃത്യതയോടെ (നൂറുകോടിയിലൊന്നുമാത്രമാവും വ്യതിയാനം) കണ്ടെത്താം.
ശാസ്ത്രകാരന്മാര്‍ക്ക് അതിസൂഷ്മമായ അളവുകള്‍ പോലും കൃത്യതയോടെ  അളക്കുവാന്‍ 
കഴിയുമെന്നതാണ് പ്രത്യേകത.നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന അളവുകള്‍ക്കൊന്നും 
മാറ്റം വരുന്നില്ല.

*"ആശ്വാസമായി ,* അപ്പോള്‍ GST യും പ്രളയവും പോലെ നമ്മെ ബാധിക്കുന്ന കാര്യമല്ല, 
അല്ലേ മാഷേ?"
അല്ല ജോസേട്ടാ ,ഇനിമുതല്‍ ഒരു കിലോഗ്രാം പരിശോധിച്ച് ഉറപ്പുവരുത്താന്‍ 
ആരും ഇനി പാരീസിലേക്ക് പോവേണ്ട!*
ലോകത്തിലെവിടെനിന്നും  എപ്പോള്‍ വേണമെങ്കിലും പരിശോധിച്ചുനോക്കാം എന്നതാണ് 
സവിശേഷത.

*അങ്ങിനെ കിലോഗ്രാം  സാര്‍വ്വലൗകികമാവും!*

For all time for all people


©cosmicmaths 


Pic  C-LiveMint

Monday, 22 October 2018

Problem solving 4 stages

In mathematics, there is a four-step problem-solving plan you can use to help you solve any problem.

Understand

• Read the problem carefully. • What information is given? • What do you need to find out?

Plan

• How do the facts relate to each other? • Select a strategy for solving the problem. There may be several that you can use. • Estimate the answer.

Solve

• Use your plan to solve the problem. • If your plan does not work, make a new plan. • What is the solution?

Check

• Does your answer fit the facts given in the problem? • Is your answer reasonable?

"ഗണിതം ജീവിതത്തില്‍"

🕰വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാന്ഇരുന്നപ്പോഴാണ് കണക്ക് പഠിപ്പിക്കുന്ന രാജന്💁🏻‍♂ സാറിനോട് ഇംഗ്ളീഷ്👨‍🎤 പഠിപ്പിക്കുന്ന ജോണ് സാറിന്റെ ചോദ്യം 📚
"കണക്കിലെ നിയമങ്ങള് പഠിച്ചതുകൊണ്ട് ജീവിതത്തില്എന്തെങ്കിലും പ്രയോജനം ഉണ്ടോ?
അല്ല, ഇന്ന് മാഷ് BODMAS rule പഠിപ്പിക്കുന്നതു കേട്ടപ്പോള് തോന്നിയ സംശയമാണേ!"
"ജോണ് സാറേ, 📘 ഇംഗ്ളീഷിലെ Grammer പോലെതന്നെയാണ് കണക്കിലെ നിയമങ്ങളും."
"പിന്നെ BoDMAS പോലെയുള്ള കാര്യങ്ങള്ക്ക് ജീവിതത്തില് 🏘ഉപയോഗമുണ്ടോ എന്നുള്ളത്- 
"മാഷ് 🏦കടയില് പോയി 12രൂപയുടെ, 3 ബുക്കും,5 രൂപയുടെ 4 പെന്സിലും വാങ്ങിയാല് എത്രരൂപ കൊടുക്കും?"💰
12 × 3 + 5×4 = 36+20 =56.രൂപ.
അല്ലാതെ 36+5 =41 × 4 = 164 എന്നു കച്ചവടക്കാരന് പറഞ്ഞാലോ?😏
അതേ മാഷേ,🤝🏼 ഇതുതന്നെയാണ് BoDMAS rule.
Multiplication (ഗുണനം)ചെയ്തതിനു ശേഷമേ Addition (കൂട്ടുക) ചെയ്യാന് പാടുള്ളൂ.
അപ്പോള് എഴുതുന്ന ക്രമത്തിലല്ല, Bracket Order, Division Multiplication.Addition.Subtraction എന്ന order (ക്രമത്തില്) ചെയ്താലേ calculation(കണക്ക് കൂട്ടല്) ശരിയാവൂ.
നാം പലപ്പോഴും കാര്യങ്ങള് ചെയ്യുവാന് പ്രായോഗിക ബുദ്ധി ഉപയോഗിക്കും, അതില് ഒളിഞ്ഞിരിക്കുന്ന Maths (ഗണിതം ) നാം ശ്രദ്ധിക്കാറില്ല!
ഇപ്പോള് മാഷ് 🍽 കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടിയിരുന്നെങ്കിലോ?" 😏
അങ്ങിനെ നാം ചെയ്യുന്ന കാര്യങ്ങളില് അറിഞ്ഞും അറിയാതെയും ഗണിതം ഒളിഞ്ഞിരിക്കുന്നു.
മനുഷ്യരുടെ ജീവിതം ✌🏼 ലളിതമാക്കുവാനാണ് ഗണിതം ഉപയോഗിച്ചുതുടങ്ങിയതുതന്നെ!
ഗണിതം -ജീവിതം ലഘൂകരിക്കുവാന് പ്രയോജനപ്പെടും.

"സംസാരിച്ചിരുന്നു സമയം പോയി- ബെല്ലടിക്കാറായി, വേഗം ഭക്ഷണം കഴിച്ചു ചെല്ലണം, ഇന്ന് Maths Clubല് കുട്ടികളുടെ പരിപാടിയുണ്ട് : "ഗണിതം ജീവിതത്തില്"
ജോണ് സാറുംവരുന്നോ?
"ശരിയാ മാഷേ, ഗണിതത്തിന്റെ ഉപയോഗങ്ങള് നാം മുതിര്ന്നവര്ആദ്യം മനസ്സിലാക്കണം, കുട്ടികളുടെ പരിപാടി കാണാന്ഞാനുമുണ്ട്'' മിനി ടീച്ചര് ആദ്യം എഴുനേറ്റു.
★★Learn Mathematics for Life ★★
P Devaraj
*Cosmic Maths Foundation*
📞9847205803