"അല്ല, എന്താ ഈ വഴിയൊക്കെ മറന്നോ? കണ്ടിട്ടു കുറച്ചു ദിവസമായല്ലോ മാഷേ? 
ഇന്നും കണ്ടില്ലെങ്കില്‍ കടയടച്ചുവരുമ്പോള്‍ വീട്ടില്‍ വന്നു കാണണം എന്നു
വിചാരിച്ചിരിക്കുകയായിരുന്നു. "
"സ്ക്കൂളില്‍ ശാസ്ത്രപ്രദര്‍ശനത്തിന്‍റെ ഒരുക്കങ്ങളുമായി അല്പം തിരക്കായിപ്പോയി ജോസേട്ടാ,
അല്ല, എന്താ അത്യാവശ്യമായി കാണണമെന്നു തോന്നിയത്?"
അല്ല മാഷേ കഴിഞ്ഞ ദിവസം പത്രത്തിലൊരു
വാര്‍ത്ത കണ്ടിരുന്നു -
കിലോഗ്രാം⚖ മാറുന്നു എന്നു ,GST യും പ്രളയവും ഒക്കെപോലെ ഇനി ഇതെങ്ങനെ
നമ്മെ ബാധിക്കുമെന്നറിയാനാ മാഷേ?
അതുനന്നായി, ജോസേട്ടാ ,അല്ല ഞാനൊന്നു ചോദിച്ചോട്ടേ ,
എങ്ങിനെയാ തീരുമാനിച്ചത്?
"അല്ല അതിപ്പോ നമ്മള്‍ നാളുകളായി ഉപയോഗിച്ചുവന്നതല്ലേ?"
അതേ അതുതന്നെയാണു കാര്യം.
ഇപ്പോഴത്തെ കിലോഗ്രാമിനു അല്പം പഴയ കഥയുണ്ട്.
1889 മുതല്‍ പാരീസിലെ International Bureau of Weights &, Measurw-BIPM ല്‍ മൂന്ന് ഗ്ലാസ്സ്
കവചങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന
പ്ളാറ്റിനം ഇറിഡിയം സങ്കര ലോഹ സിലിണ്ടറാണ്
ഒരു കിലോഗ്രാം ആയി നിര്‍വചിച്ചിരിക്കുന്നത്.
ഇതിന്‍റെ നാല്‍പതു പകര്‍പ്പുകള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.
അതിലൊന്ന് നമ്മുടെ ഡെല്‍ഹിയിലെ National Physical Laboratory -NPL ല്‍ ഉണ്ട്.
Stainless steel, Nickal chromium എന്നിവയിലുണ്ടാക്കിയ മാതൃകകളും ഇവിടെ ഉണ്ട്.
ഈ മാതൃക ഉപയോഗിച്ചാണ് മരുന്നു നിര്‍മ്മാണത്തിനാവശ്യമായ micro gram ,
പഴം പച്ചക്കറികളൊക്കെ തൂക്കുവാനാവശ്യമായ കിലോഗ്രാം,
സിമന്‍റ് ,സ്റ്റീല്‍- കമ്പി ഒക്കെ തൂക്കുവാന്നുള്ള ടണ്‍ ഇവയൊക്കെ നിര്‍ണ്ണയിക്കുന്നത് .
*"അപ്പോള്‍ ഇങ്ങനെ കിറുകൃത്യമായ മാതൃകകള്‍ ഉള്ളപ്പോള്‍ പിന്നെ ഇപ്പോഴെന്തിനാ ഈ മാറ്റം
മാഷേ ?"*
അതേ ജോസേട്ടാ ഈ "കിറുകൃത്യമാ" പ്രശ്നം.
എത്രയൊക്കെ ഭദ്രമായി സൂക്ഷിച്ചാലും അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ
പ്ളാറ്റിനം ഇറിഡിയം മാതൃകയിലും കാലപ്പഴക്കത്തില്‍ മാറ്റങ്ങളുണ്ടാവും.
പരിശോധനകളില്‍ കണ്ടെത്തിയത് Le Grand K യില്‍ 50 micro gram -ഏതാണ്ട് ഒരു ഉപ്പുതരിയുടെ
അല്ലെങ്കില്‍ ഒരു കണ്‍ പീലിയുടെ- ഭാരം കുറവ് വന്നിട്ടുണ്ടെന്നാണ്.
അപ്പോള്‍ ലോകത്തിന്‍റെ എല്ലാഭാഗത്തും എല്ലാക്കാലത്തും ഉപയോഗിക്കാന്‍ കഴിയുന്ന
മാറ്റങ്ങളൊന്നും വരാത്ത ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടേ?
നിരവധിവര്‍ഷത്തെ പരീക്ഷണ നിരിക്ഷണങ്ങളിലൂടെ അങ്ങിനെയാണ് പുതിയ ഒരു മാര്‍ഗ്ഗം
കണ്ടെത്തിയത്.
ഒരു വസ്തുവിന്‍റെ പിണ്ഡം- Mass അളക്കുവാനുള്ള *Kibble Balance* ഉപയോഗിച്ചാണ് ഇനി
കിലോഗ്രാം നിര്‍വചിക്കുക.
ത്രാസ്സില്‍ ഭാരംവെയ്ക്കുമ്പോള്‍ തട്ട് താഴുമല്ലോ? അങ്ങിനെ തട്ട് താഴാതെ ഒരു വൈദ്ധ്യുത കാന്തിക
ശക്തി ഉപയോഗിച്ചു നിര്‍ത്തുന്നു.
ഇതിനാവശ്യമായ കാന്തിക ശക്തിയും, അതിനാവശ്യമായ വൈദ്ധ്യുതകറണ്ടും കൃത്യതയോടെ
അളക്കണം.ഈ കണക്കുകൂട്ടലിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണം, (Gravity), ബാലന്‍സ് നീങ്ങുന്ന
വേഗത(Velocity) വൈദ്ധ്യുത കാന്തിക(electo magnetic) ബലങ്ങളൊക്കെ വിലയിരുത്തണം.
അതോടൊപ്പം പ്ളാങ്ക് സ്ഥിരാങ്കം (Plank constant h = 6.62607015× 10^-34) ദശാംശം കഴിഞ്ഞ്
33 പൂജ്യം വരും!- ഇവയൊക്കെ ചേര്‍ന്നുള്ള ഒരു സമവാക്യം(formula) ഉപയോഗിക്കുന്നു.
2019 മേയ് 20 മുതല്‍ ഈ സമ്പ്രദായം നടപ്പിലാക്കാനാണ് തീരുമാനം.
ഇങ്ങനെ കിലോഗ്രാം കണക്കാക്കുമ്പോള്‍ പാരീസിലെ മാതൃകയുടെ സഹായമില്ലാതെ കിലോഗ്രാം
വളരെ കൃത്യതയോടെ (നൂറുകോടിയിലൊന്നുമാത്രമാവും വ്യതിയാനം) കണ്ടെത്താം.
ശാസ്ത്രകാരന്മാര്‍ക്ക് അതിസൂഷ്മമായ അളവുകള്‍ പോലും കൃത്യതയോടെ അളക്കുവാന്‍
കഴിയുമെന്നതാണ് പ്രത്യേകത.നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന അളവുകള്‍ക്കൊന്നും
മാറ്റം വരുന്നില്ല.
*"ആശ്വാസമായി ,* അപ്പോള്‍ GST യും പ്രളയവും പോലെ നമ്മെ ബാധിക്കുന്ന കാര്യമല്ല,
അല്ലേ മാഷേ?"
അല്ല ജോസേട്ടാ ,ഇനിമുതല്‍ ഒരു കിലോഗ്രാം പരിശോധിച്ച് ഉറപ്പുവരുത്താന്‍
ആരും ഇനി പാരീസിലേക്ക് പോവേണ്ട!*
ലോകത്തിലെവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പരിശോധിച്ചുനോക്കാം എന്നതാണ്
സവിശേഷത.
*അങ്ങിനെ കിലോഗ്രാം സാര്‍വ്വലൗകികമാവും!*
For all time for all people
©cosmicmaths





